ഗാനം : കാറ്റ് മൂളിയോ
ചിത്രം : ഓം ശാന്തി ഓശാന
രചന: ബി കെ ഹരിനാരായണൻ
ആലാപനം : വിനീത് ശ്രീനിവാസൻ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാ…..ൽ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാ…..ൽ
എന്നോമൽ കിളിയേ എന്നോമൽ കിളിയേ
നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവുപോൽ കാണുന്നതാരെ
നീ നിൻ മിഴികൾ മെല്ലെമെല്ലെ ചിമ്മിയോ
നാണമായ് പെണ്ണേ….
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോട് മെല്ലെ
തൂവെണ്‍പുലരി നിന്റെ ചുണ്ടിൽ ഈണമായി മാറിയോ
പെണ്ണേ… നീ അറിയാതെ ,നീർ പെയ്യുമേ
തേന്മഴപൊലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ.. ഏ ഏ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
പ്രാണന്റെ ലിപികളിൽ നീ തീർത്ത പേര്
നീ നിന്റെ വിരലിനാൽ തേടുന്ന നേര്
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ
പെണ്ണേ.. ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിലിൻ പിന്നിലായി നിന്ന് നീ, മെല്ലവേ ..ഏ ഏ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാ…..ൽ
കാറ്റു മൂളിയോ പ്രണയം
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാ…ൽ