രാപ്പാടി കേഴുന്നുവോ rappadi kezhunnuvo malayalam lyrics

 

ഗാനം : രാപ്പാടി കേഴുന്നുവോ 

ചിത്രം : ആകാശദൂത് 

രചന : ഓ എൻ വി കുറുപ്പ് 

ആലാപനം : കെ ജെ യേശുദാസ് 

രാപ്പാടി കേഴുന്നുവോ……

രാപ്പാടി കേഴുന്നുവോ

രാപ്പൂവും വിട ചൊല്ലുന്നുവോ….. 

നിന്റെ പുൽക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാൻ താരാട്ട് പാടുന്നതാരോ 

രാപ്പാടി കേഴുന്നുവോ..

രാപ്പൂവും വിട ചൊല്ലുന്നുവോ…..

വിണ്ണിലെ പൊൻതാരകൾ 

ഓരമ്മ പെറ്റോരുണ്ണികൾ,

അവരൊന്നു ചേർന്നോരങ്കണം നിൻ കണ്ണിലെന്തെന്തുത്സവം

കന്നി തേനൂറും ചൊല്ലുണ്ടോ കൊഞ്ചും ,

ചുണ്ടിൽ പുന്നാര ശീലുണ്ടോ ചൊല്ലു

അവരൊന്നു ചേരുമ്പോൾ…. 

രാപ്പാടി കേഴുന്നുവോ

രാപ്പൂവും വിട ചൊല്ലുന്നുവോ….. 

നിന്റെ പുൽക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാൻ താരാട്ടു പാടുന്നതാരോ

രാപ്പാടി കേഴുന്നുവോ

രാപ്പൂവും വിട ചൊല്ലുന്നുവോ….. 

വെണ്ണിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈ വഴി..

വിട ചൊല്ലുവാനായ് മാത്രമോ, നാമൊന്നു ചേരുന്നീവിധം 

അമ്മ പൈങ്കിളി ചൊല്ലു നീ ചൊല്ലു..

ചെല്ലാ കുഞ്ഞുങ്ങൾ എങ്ങുപോയ് ഇനി,

അവരോന്നുചേരില്ലേ….

രാപ്പാടി കേഴുന്നുവോ……

രാപ്പാടി കേഴുന്നുവോ

രാപ്പൂവും വിട ചൊല്ലുന്നുവോ….. 

നിന്റെ പുൽക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാൻ താരാട്ട് പാടുന്നതാരോ 

രാപ്പാടി കേഴുന്നുവോ..

രാപ്പൂവും വിട ചൊല്ലുന്നുവോ…..

Leave a Comment

”
GO