ഗാനം : ആരാരും കണ്ടില്ലെന്നോ
ചിത്രം : കാക്കക്കുയിൽ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹൻ
ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ……..
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ…..
ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ……..
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ…..
താമരച്ചെപ്പിൽ എള്ളോളം തുള്ളി തേൻ മുത്തും
നാണം കണ്ണിൽ മിന്നും പൊന്നേ….
നീലരാത്രിയും താരകളും വെണ്ണിലാവിന്നിതൾ ചൂടിയോ
നാലില്ലത്തമ്മേ നിന്നെക്കണ്ടാൽ….. വരവേൽക്കാൻ പോരും വാസന്തം…..
മാനത്തെ തിങ്കൾ കൂട്ടിൽ മിന്നി തെന്നും മാമ്പൂ മൊട്ടിൽ
ഓമഴ മണിപ്പൂങ്കുട ചൂടാം
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ……..
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ…..
മാമരക്കൊമ്പിൽ ചേക്കേറിച്ചെല്ലുംച്ചോലക്കാറ്റേ
ആമ്പലിൽ ഊഞ്ഞാലാടാം………….
മഞ്ഞുമേടയിൽ കൂടൊരുക്കാം.. എന്റെ കുഞ്ഞുകുളിരമ്പിളീ…
പൊന്നോലത്തുമ്പിൽ പാടും മൈനേ……. പതിനേഴായല്ലോ നിൻ പ്രായം……..
മാണിക്യക്കാവും താണ്ടി തെന്നിത്തെന്നിപ്പോരുന്നുണ്ടോ
മാരന്റെ മരതകക്കളിയോടം
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ……..
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ…..