MALAYALAM LYRICS COLLECTION DATABASE

അഴകേ വരു നീ azhake varu nee malayalam lyrics


 ഗാനം :അഴകേ വരു നീ

ചിത്രം : കുഞ്ഞിക്കൂനൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : മഹാദേവൻ 

അഴകേ…. വരു നീ അഴകേ….. വരു നീ 

അഴകേ…. വരു നീ അഴകേ……വരു നീ 

പ്രണയത്തിന്‍ മധുരം കൊതിയ്ക്കുമധരം 

പ്രണയത്തിന്‍ മധുരം കൊതിയ്ക്കുമധരം 

മൃദുലേ…………. തേന്‍മലരേ…… തേന്‍മലരേ……. 

തേന്‍മലരേ….. തേന്‍മലരേ…… 

അഴകേ…. വരു നീ അഴകേ……………………….. വരു………….. നീ 

നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി

വഴിയുന്ന മദനലോ….ല സകലം

നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി

വഴിയുന്ന മദനലോ….ല സകലം

തരുമോ നീയെന്‍ മധുവാണീ

തരുമോ നീയെന്‍ മധുവാണീ

തുഷാര സുന്ദരനിശയല്ലേ

നിശയല്ലേ ഓ.. ഓ.. ഓ……….

അഴകേ…. വരു നീ അഴകേ….. വരു നീ 

വാനത്തു വിരിയുന്ന വാര്‍മഴ

വില്ലിന്നുള്ളില്‍ മധുരരാഗചഷകം

വാനത്തു വിരിയുന്ന വാര്‍മഴ

വില്ലിന്നുള്ളില്‍ മധുരരാഗചഷകം

അതു നിറയേ തേന്‍ അമൃതകണം

അതു നിറയേ തേന്‍ അമൃതകണം

വിലാസ ലതികേ രതിലോലേ

രതിലോലേ ഓ ഓ.. 

അഴകേ…. വരു നീ അഴകേ……വരു നീ 

പ്രണയത്തിന്‍ മധുരം കൊതിയ്ക്കുമധരം 

പ്രണയത്തിന്‍ മധുരം കൊതിയ്ക്കുമധരം 

മൃദുലേ…………. തേ…ന്‍മലരേ…… തേന്‍മലരേ……. 

തേന്‍മലരേ….. തേന്‍മലരേ…… 

അഴകേ…. വരു നീ അഴകേ………………വരു…………….. നീ 

Leave a Comment