ഗാനം : മാനം തുടുക്കണ്
ചിത്രം : ഒടിയൻ
രചന : റഫീക്ക് അഹമ്മദ്
ആലാപനം : ശ്രേയ ഘോഷൽ
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ
മാനം തുടുക്കണ്.. നേരം വെളുക്കണ്….
കാണാൻ കൊതിക്കണ് കണ്ണില് …
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില് …
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ…………
ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണ്
ദൂരെ മേലെ വന്നുനിന്ന സൂര്യതേവര്…
ആറ്റുനോറ്റ മിന്നുമാല പോലിരിക്കണ് …
പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കള്….
കനവൊളിക്കണ്……………… നെഞ്ചില്………….
ഇരുൾ നിറയ്ക്കണ് എന്തിന്
ഉഹും ..ഉഹും …ഉഹും ഉഹും ഉഹും ഉഹും ഉഹും
മാനം തുടുക്കണ്.. നേരം വെളുക്കണ് …..
കാണാൻ കൊതിക്കണ് കണ്ണില് …
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില് …
ആ ………………..ആ…………………….. ..
ആ……………………ആ………………..
ഓടിയോടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്
ഓട്ടു മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
പാലുപോലെ നാലകത്ത് വെയില് തൂവണ്
പടികടന്നു വന്ന കാറ്റ് ചാരെ നിക്കണ്……….
ഇമ മിഴിക്കണ്……….. കണ്ണില്……………
കരി പരത്തണ്……………… എന്തിന്………………
തണം തണം തണം തണം തണം തണം തണം
ഏയ് ..മാനം തുടുക്കണ്…… നേരം വെളുക്കണ്….
കാണാൻ കൊതിക്കണ് കണ്ണില്……
തൂവൽ വിരിക്കണ്… കൂവൽ വിളിക്കണ്…
കാണാൻ തുടിക്കണ് നേരില് …
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ
താക്കണ്ണ്ക്കണ് തണ്ക്കണ്ണ്ക്കണ് താനന്നന്നാനാ……………..