ഗാനം : മിന്നായം മിന്നും
ചിത്രം : അനന്തഭദ്രം
രചന :ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര
ആ……………………ആ…………
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപ്പൂ
പൂത്തപോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവന്മാർ
ശ്രുതി മീട്ടും പാല കൊമ്പിൽ
മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ
മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിന്മേൽ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ…………
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
തേവാരം നോറ്റൊരുങ്ങും തൈമാസ തെന്നലെന്റെ
കൈതപ്പൂ മൊട്ടിന്മേൽ തൊട്ടു നോക്കി
തേവാരം നോറ്റൊരുങ്ങും തൈമാസ തെന്നലെന്റെ
കൈതപ്പൂ മൊട്ടിന്മേൽ തൊട്ടു നോക്കി
മെല്ലെയെൻ മനസ്സിൻ ഓട്ടു ചിലംബിലെ
ചിൽ ചിൽ ചിൽ താളത്തിൽ
സീൽക്കാരം മുഴങ്ങുന്നുവോ
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ ,തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
ആ…ആ….ആ…
ആമാട പണ്ടമിട്ടും അണിയാര തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി
ആമാട പണ്ടമിട്ടും അണിയാര തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി
രാത്രി നിലാവത്തു ഞാനുമെൻ കനവുമായ്
കന്നിപ്പൂ മൊട്ടിന്മേൽ മുത്താരം പുതച്ചുറങ്ങി
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപ്പൂ
പൂത്തപോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവന്മാർ
ശ്രുതി മീട്ടും പാല കൊമ്പിൽ
മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ
മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിന്മേൽ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ…………
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ