തങ്കമനസ്സ് അമ്മ മനസ്സ് thanka manassu amma manassu malayalam lyrics 

ഗാനം :തങ്കമനസ്സ് അമ്മ മനസ്സ്

ചിത്രം : രാപ്പകൽ 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : പി ജയചന്ദ്രൻ 

തങ്കമനസ്സ് അമ്മ മനസ്സ്

മുറ്റത്തെ തുളസി പോലെ

ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ

അമ്പാടിപ്പൈക്കിടാവ്

കോടിപ്പാവുടുത്ത് കണിത്താലവുമായ്

വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ

എന്റെ മിഴി രണ്ടും നിറയും ഞാൻ

തൊഴുതു കാലിൽ വീഴും തങ്കമനസ്സ് അമ്മ മനസ്സ്

മുറ്റത്തെ തുളസി പോലെ

ഈ മുറ്റത്തെ തുളസി പോലെ

സിന്ദൂരപൊട്ടു തൊടുമ്പോൾ

ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു

പണ്ടെന്നും സൂര്യനുദിച്ചിരുന്നു

വാത്സല്യ തിരയിളകും ഈ സ്നേഹകടലിലെന്നും

ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ

ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ

ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ

ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി

എന്നും പൊന്നുണ്ണി   തങ്കമനസ്സ് ഈ  അമ്മ മനസ്സ്മുറ്റത്തെ തുളസി പോലെ

ഈ മുറ്റത്തെ തുളസി പോലെ

നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്

നാവോർക്കുടം പോലെ കൊഞ്ചിവരും നാമക്കിളികളുണ്ട്

അമ്മയ്ക്ക് കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്

അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്

വീടേ വീടെന്ന് മൊഴിയിൽ  നാടേ നാടേന്ന്

ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്

നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്

എന്നും ഞാനുണ്ട്   തങ്കമനസ്സ് അമ്മ മനസ്സ്

മുറ്റത്തെ തുളസി പോലെ

ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ

അമ്പാടിപ്പൈക്കിടാവ്

കോടിപ്പാവുടുത്ത് കണിത്താലവുമായ്

വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ

എന്റെ മിഴി രണ്ടും നിറയും ഞാൻ

തൊഴുതു കാലിൽ വീഴും തങ്കമനസ്സ് അമ്മ മനസ്സ്

മുറ്റത്തെ തുളസി പോലെ

ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ

അമ്പാടിപ്പൈക്കിടാവ്

ഞാനമ്പാടി പൈക്കിടാവ് Leave a Comment

”
GO