ഗാനം :ചക്കരക്കിളീ
ചിത്രം :വെള്ളി നക്ഷത്രം
രചന: എസ് രമേശൻ നായർ
ആലാപനം : സുജാത മോഹൻ
ഡിങ്ക് ഡാങ്ക് ഡിങ്
ഡിങ്ക് ഡാങ്ക് ഡിങ്
ഡിങ്ക് ഡാങ്ക് ഡിങ് ഹേ……..ഹെഹെ
ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
മുത്തു മുന്തിരീ കൊച്ചു സുന്ദരീ
നിന്റെ കണ്ണിലോ താമരച്ചേല്
മുല്ലവള്ളിയിൽ ഊയലാടി വാ………….
കുഞ്ഞു കാറ്റിനെ………… മടിയിൽ വച്ചിടാം
മാനവും ഭൂമിയും
തൊട്ടു തൊട്ടു മുത്തമിട്ടിടാം
ഹേയ് ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
കാടും മേടും പോവാലോ
നാടൻ പാട്ടും…… പാടാല്ലോ
കുന്നോരം തെയ്യം തുള്ളും
പയ്യെല്ലാം നിന്നെ കണ്ടാൽ
മുന്നാഴി പാലും കൊണ്ടേ കൂടെ പോരും
മിന്നു മിന്നലേ പൊന്നു കൊണ്ടു വാ
തത്തയും മൈനയും മുത്തുമാല
കോർത്തു കൊണ്ടു വാ
ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
മുത്തു മുന്തിരീ കൊച്ചു സുന്ദരീ
നിന്റെ കണ്ണിലോ താമരച്ചേല്………
കായൽ തീരം ചെല്ലാല്ലോ
കാണാകാര്യം ചൊല്ലാല്ലോ
ഓളത്തിൽ താളം തുള്ളും ഉയ്യാര തോണി എന്റെ
ഓലോലക്കുഞ്ഞിനു കൂട്ടാൻ മീനും തായോ
ഇഷ്ടമെങ്കിലോ പട്ടുടുപ്പു താ
ഇപ്പോഴും തുന്നുവാൻ നൂലു കോർത്തിടുന്ന മേഘമേ
ചക്കരക്കിളീ ചക്കിയമ്പിളീ
നിന്റെ ചുണ്ടിലോ പുഞ്ചിരി പാല്
മുത്തു മുന്തിരീ കൊച്ചു സുന്ദരീ
നിന്റെ കണ്ണിലോ താമരച്ചേല്
മുല്ലവള്ളിയിൽ ഊയലാടി വാ………….
കുഞ്ഞു കാറ്റിനെ………… മടിയിൽ വച്ചിടാം
മാനവും ഭൂമിയും
തൊട്ടു തൊട്ടു മുത്തമിട്ടിടാം