ചന്ദന തെന്നലായ് chandhana thennalaay malayalam lyrics

 


ഗാനം : ചന്ദന തെന്നലായ്

ചിത്രം : ഷാർജ ടു ഷാർജ  

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ്

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു 

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

മാറിൽ മയങ്ങുന്നോരുണ്ണിയായ് ഞാൻ നിന്റെ 

താരാട്ടു പാട്ടിൽ ലയിച്ചു 

ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

ഓർമ്മതൽ പാതിരകോണിൽ കൊളുത്തുന്നൊ-

രോടൽ  വിളക്കിന്റെ നാളമായ് നീ

ഓർമ്മതൽ പാതിരകോണിൽ കൊളുത്തുന്നൊ-

രോടൽ  വിളക്കിന്റെ നാളമായ് നീ

പാതിയും പിന്നിട്ട വഴിയിൽ ഞാൻ കൈവിട്ട 

പാഴ്നിലാപ്പക്ഷിതൻ തൂവലായി 

ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

 

തൂവെയിൽ വീണു നിൻ നെറ്റിമേൽ പൊള്ളവേ 

തൂവേർപ്പു തുള്ളികൾ ഞാൻ തുടയ്ക്കാം 

തൂവെയിൽ വീണു നിൻ നെറ്റിമേൽ പൊള്ളവേ 

തൂവേർപ്പു തുള്ളികൾ ഞാൻ തുടയ്ക്കാം 

വെണ്ണിലാ ചന്ദനം തൊട്ടു ഞാൻ നിന്നുടെ 

മെയ്യിൽ തണുപ്പിൻ തലോടലാവാം 

ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

മാറിൽ മയങ്ങുന്നോരുണ്ണിയായ് ഞാൻ നിന്റെ 

താരാട്ടു പാട്ടിൽ ലയിച്ചു 

ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 

ചാമര തിരുമുടിയിൽ തൊട്ടു

ചാമര തിരുമുടിയിൽ തൊട്ടു

 

Leave a Comment

”
GO