പനിനീരു പെയ്യും panineeru peyyum malayalam lyrics

 


ഗാനം : പനിനീരു പെയ്യും

ചിത്രം : പ്രേം പൂജാരി

രചന : ഒ എൻ വി കുറുപ്പ്

ആലാപനം : കെ ജെ യേശുദാസ്,കെ എസ് ചിത്ര

പനിനീരു പെയ്യും നിലാവിൽ

പനിനീരു പെയ്യും നിലാവിൽ

പാരിജാതത്തിന്‍ ചോട്ടിൽ

ഇനിയും നിന്‍ നൂപുരങ്ങളാടും

അകലേ ഞാന്‍ നിന്നെയോർത്തു പാടും

പനിനീരു പെയ്യും നിലാവിൽ

അറിയാതെന്‍ ആത്മാവിലൂറും

ഒരു രാഗം ദേവരാഗം

സഖി നിന്നെത്തേടുമെന്നും

പനിനീരു പെയ്യും നിലാവിൽ

പാരിജാതത്തിന്‍ ചോട്ടിൽ 

പ്രിയതോഴി നീ മാത്രമോർക്കും

ഒരു ഗാനം സ്നേഹസാന്ദ്രം

തഴുകീടും നിന്നെയെന്നും

പനിനീരു പെയ്യും നിലാവിൽ

പാരിജാതത്തിന്‍ ചോട്ടിൽ 

പിരിയാനായ് മാത്രമെന്നോ

പ്രിയമോലും സംഗമങ്ങൾ

തിരകൾക്ക് മായ്ക്കുവാനോ

കളിവീട് തീർത്തതെല്ലാം

പിരിയാനായ് മാത്രമെന്നോ

പ്രിയമോലും സംഗമങ്ങൾ

തിരകൾക്ക് മായ്ക്കുവാനോ

കളിവീട് തീർത്തതെല്ലാം

മരണത്തിലാകിലും മറുജന്മമാകിലും

കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം

മധുമാസഗായകന്‍ ഇനി യാത്രയാകിലും

വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും

വിടയോതും ഹംസഗാനമല്ലാ 

ഇവര്‍ പാടും നിത്യയുഗ്മഗാനം

അവിരാമ പ്രേമഗാനം

പനിനീരു പെയ്യും നിലാവിൽ

പാരിജാതത്തിന്‍ ചോട്ടിൽ

ഇനിയും നിന്‍ നൂപുരങ്ങളാടും

അകലേ ഞാന്‍ നിന്നെയോർത്തു പാടും

പനിനീരു പെയ്യും നിലാവിൽ

പാരിജാതത്തിന്‍ ചോട്ടിൽ 

Leave a Comment