മിന്നി മിന്നി minni minni malayalam lyrics 

ഗാനം : മിന്നി മിന്നി

ചിത്രം : ജൂൺ

രചന : വിനായക് ശശികുമാർ

ആലാപനം : അമൃത സുരേഷ്

മിന്നി മിന്നി കണ്ണുചിമ്മി 

നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ 

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ 

ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ..

പൂന്തെന്നൽ പോലെൻ.. 

കിളിവാതിലിൻ അഴിനീക്കി നീ വരൂ..

എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു

അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു 

കണ്ണുകൾ കൊള്ളവേ ഉള്ളുനീറുന്നു 

ആദ്യമായ്..

നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു 

നിൻ സ്വരം പോലുമിന്നീണമാകുന്നു 

പിഞ്ചിളം കുഞ്ഞുപോൽ മെയ് ചുവക്കുന്നു സ്വപ്നമായ്..നീയോ 

    

മിന്നി മിന്നി കണ്ണുചിമ്മി 

നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ 

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ 

ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ..

കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു 

കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു 

എന്നിലെ പൊൻവെയിൽ പീലി നീർത്തുന്നു  

വെറുതേ..

നീ വരും വീഥിയിൽ ഞാനിരിക്കുന്നു 

നിന്റെ കൺകോപവും ഭംഗിതോന്നുന്നു 

നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു 

മന്ത്രമായ് ചൊല്ലൂ 

  

മിന്നി മിന്നി കണ്ണുചിമ്മി 

നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ 

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ 

ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ…

പൂന്തെന്നൽ പോലെൻ കിളിവാതിലിൻ 

അഴിനീക്കി നീ വരൂ…Leave a Reply

Your email address will not be published. Required fields are marked *