ഇനിയും മൗനമോ iniyum mounamo malayalam lyrics

 ഗാനം : ഇനിയും മൗനമോ

ചിത്രം : നോട്ട് ബുക്ക്

രചന : വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം: കെ ജെ യേശുദാസ്,മഞ്ജരി


ഇനിയും മൗനമോ പറയൂ മെല്ലേ സഖി 

വെറുതേ എന്തിനായ് അകലും നീ എന്‍ സഖി

മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നാളിലായ് 

മലരിന്റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ്

ഇനിയും മൗനമോ പറയൂ മെല്ലേ സഖി 

പോയോരാ നാളുകള്‍….. പുഞ്ചിരി ചെണ്ടുകള്‍…. 

എന്നിലും വിണ്ണിലും…. നിന്നിലെ കണ്ണുകള്‍….. 

എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം 

നിന്‍ കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന്‍ എന്തു വേണം

ഇനിയും മൗനമോ പറയൂ മെല്ലേ സഖി 

വെറുതേ എന്തിനായ് അകലും നീ എന്‍ സഖി

ഉള്ളിലെ താളിലായ്……..നിന്‍ മയില്‍പ്പീലികള്‍…… 

പീലി തന്‍ തുമ്പിലായ്…… മഞ്ഞിളം തുള്ളികള്‍…….. 

നിന്‍ സല്ലാപങ്ങളെല്ലാം സംഗീമാകുന്ന കാലം 

ആ സന്തോഷങ്ങളെല്ലാം വരവേല്‍ക്കുവാന്‍ എന്തു വേണം

ഇനിയും മൗനമോ പറയൂ മെല്ലേ സഖി 

വെറുതേ എന്തിനായ് അകലും നീ എന്‍ സഖി

മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നാളിലായ് 

മലരിന്റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ്

ഇനിയും മൗനമോ പറയൂ മെല്ലേ സഖി 

Leave a Comment

”
GO