Mazhamegham song lyrics


Movie: Krishnam 
Music : Hariprasad R
Vocals :  vijay yesudas
Lyrics : sandhya hariprasad
Year: 2019
Director: Dinesh babu
 


Malayalam Lyrics

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
കൊഴിയുന്നെന്റെ സ്വപ്നങ്ങളും

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു

മൂകമീ വിരഹത്തിന്നാത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ മറയുന്നുവോ

മൂകമീ വിരഹത്തിന്നാത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ മറയുന്നുവോ
വഴിമാറി ഇതിലെ പോയ് വിടരാതെ വസന്തം
നൊമ്പരമായ് ശിശിരങ്ങൾ

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു

ആർദ്രമീ ഇരുളിന്റെയാഴങ്ങളിൽ നിൻ
നോവുകൾ വീണ്ടും വിതുമ്പുന്നുവോ

ആർദ്രമീ ഇരുളിന്റെയാഴങ്ങളിൽ നിൻ
നോവുകൾ വീണ്ടും വിതുമ്പുന്നുവോ
മഴ മാഞ്ഞു തെളിവാനിൽ നിറയുന്നു വിഷാദം
വിണ്ണിലെൻ സൂര്യനുണ്ടോ

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
കൊഴിയുന്നെന്റെ സ്വപ്നങ്ങളും

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു …

Leave a Comment