Movie : Enkilum Chandrike
Song: Enkilum chandrike
Music: Ifthi
Lyrics: Vinayak Sasikumar
Singer: Vineeth Sreenivasan
അക്കിടി ഇക്കിടി മുക്കിടി പറ്റിയ
വർക്കട ബുദ്ധികൾ ഒത്തിരിയൊത്തിരി
മണ്ട പുകച്ചു കുതിച്ചു നടന്നത്
നിന്നുടെ പിന്നാലെ
അക്കരെ നിക്കണ ചക്കര മാവിലെ
മാമ്പഴ കണ്ണല്ലേ മൊഞ്ചുള്ള പെണ്ണല്ലേ
ഇക്കരെ നിക്കണ കാമുക കള്ളനെ
mind ആക്കില്ലേ
പള്ളിക്കൂടക്കാലം തൊട്ടേ
നെഞ്ചാകേ.. നീയല്ലേ
ഈ ഗ്രാമത്തിൻ ശ്രീദേവി നീ
പൂജിക്കാൻ ലാളിക്കാൻ പൂജാരി ഞാനില്ലേ..
എങ്കിലും ചന്ദ്രികേ….
നിന്റെ മേലാകെ പൊള്ളുന്നേ പ്രേമത്തി കൊണ്ടല്ലേ
എങ്കിലും ചന്ദ്രികേ…
നിന്റെ മുന്നാലേ വന്നിട്ടും നോക്കാതെ പോകല്ലേ…
തിള തിളങ്ങണ മണി മിഴികളിൽ
അവളെറിയണ ഒരമ്പേറ്റ്
പിടപിടയണ മധുര നൊമ്പരമല്ലേ
മിനുമിനുങ്ങണ വള കരിവള
അഴകെഴുകിയ കൈ കോർത്ത്
മധുവിധുയിതു മുറിയണയണരുധിരമെന്നോ
ആയിരം പ്രതീക്ഷകൾ
മാറിടും നിരാശകൾ
എന്തൊരു സുന്ദരം എന്തൊരു സുന്ദരം
എന്തൊരു സങ്കടം എന്തൊരു ഭീകരം
അമ്പിളിപ്പെണ്ണിന് നാളെ വെളുപ്പിന്
മംഗള മംഗലമായി
അമ്പെട് വില്ലെട് കൊമ്പെട് കോലെട്
അക്കരെ കൂവണം ഒച്ച മുഴക്കണം
സുന്ദരിപ്പെണ്ണിനെ കൈപിടിച്ചങ്ങനെ കൊണ്ടോരണം
കാലം കാത്ത് നോമ്പും നോറ്റ് ആശിക്കും മോഹം നീ
ചങ്ങംമ്പുഴ കാവ്യം പോലെ
ചേരാതെ പോകല്ലേ സ്വപ്‌നങ്ങൾ ചാകല്ലേ
എങ്കിലും ചന്ദ്രികേ…
ലാ ല ലാലാലാ ലാലാല ല
എങ്കിലും ചന്ദ്രികേ..
ലല്ല ലല്ല ലല്ല ലല്ല