Enthe nee kannaa lyrics



എന്തേ നീ കണ്ണാMusic: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: ഗായത്രി
Raaga: യമുനകല്യാണി
Film/album: സസ്നേഹം സുമിത്രഎന്തേ നീ കണ്ണാ…

എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല

കൃഷ്ണ തുളസികതിരായീ ജന്മം ()
എന്തേ നീ കൃഷ്ണാ..കൃഷ്ണാ….

എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല

ഇങ്ങു കഴിയുന്നു പാവമീ ഗോപിക 

(എന്തേ…)
കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം

ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം

കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം

ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം

പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക്

പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം 

(എന്തേ…)
മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍

സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും ()

പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും

ഓടക്കുഴലിന്റെ നാദമാണല്ലോ 

(എന്തേ…)
പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ

പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍

ഉദ്യാനപാലകന്‍ നീയെന്നറിയാതെ 

എന്തേ നീ കണ്ണാ….

കൃഷ്ണാ..കൃഷ്ണാ…

Enthe Nee Kanna… | Sasneham Sumithra | Movie Song



Leave a Comment

”
GO