മംഗളങ്ങളരുളുംMusic: ശരത്ത്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കാപി
Film/album: ക്ഷണക്കത്ത്മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും…
(മംഗളങ്ങളരുളും)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും)