MALAYALAM LYRICS COLLECTION DATABASE

Mizhineer poovile Lyrics

Music Lyricist Singer Film/album കൈതപ്രം വിശ്വനാഥ്ബൈജു കാങ്കോൽകല്ലറ ഗോപൻഅതിജീവനംMizhineer poovile – Athijeevanamമിഴിനീർ പൂവിലെ മൗനം..ഇന്ന് മഴയായ് പെയ്തൊഴുകുന്നു (2)
ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ
ഉരുകി ഉതിർന്നലിയുന്നു ..
ഉരുകി ഉതിർന്നലിയുന്നു ..
മിഴിനീർ പൂവിലെ മൗനം..
ഇന്ന് മഴയായ് പെയ്തൊഴുകുന്നു..
അമ്മതൻ കൈത്തലം താരാട്ടുപാട്ടായ്
തഴുകി ഉറക്കിയ ബാല്യം..
ഇരവിന്റെ കൂട്ടിൽ.. ഇടറും സ്വരങ്ങൾ
തളിർ വിരലാൽ തേടുമ്പോൾ..
തരളിതമാകും കളിചിരിയോടം ..
അകലുമൊരിക്കൽ അറിയാമെങ്കിലും…
മിഴിനീർ പൂവിലെ മൗനം..
ഇന്ന് മഴയായ് പെയ്തൊഴുകുന്നു…
നീറുമീ നോവിന്റെ ഉറവ തൊടുമ്പോൾ
വാടിയ താമരയായ് നീ
ത്രാണനം ചെയ്യാൻ ആരോ കനിഞ്ഞൊരു
പൂംപൈതലായി ഉണരൂ ..
മരതകമാല ചരടഴിയുമ്പോൾ
ചിതറിയ മുത്തെന്റെ കുമ്പിളിൽ നിറയും
മിഴിനീർ പൂവിലെ മൗനം..
ഇന്ന് മഴയായ് പെയ്തൊഴുകുന്നു…
ഉലയുമീ കാറ്റിൽ പിടയുന്ന പൂവിൽ
ഉരുകി ഉതിർന്നലിയുന്നു ..
ഉരുകി ഉതിർന്നലിയുന്നു ..
മിഴിനീർ പൂവിലെ മൗനം..
ഇന്ന് മഴയായ് പെയ്തൊഴുകുന്നു..

Leave a Comment