Paalaanu thenaanen lyrics

പാലാണു തേനാണെൻMusic: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: എ എം രാജ
Film/album: ഉമ്മപാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക്

പഞ്ചാരക്കുഴമ്പാണ് നീ – എൻ സൈനബാ

പഞ്ചാരപ്പാൽക്കുഴമ്പാണ് നീ ()
കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ

മറ്റാരുമില്ല കിളിക്കൂടിതിൽ ()- ഇങ്ങു

മറ്റാരുമില്ല കിളിക്കൂടിതിൽ

പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക്

പഞ്ചാരക്കുഴമ്പാണ് നീ – എൻ സൈനബാ

പഞ്ചാരപ്പാൽക്കുഴമ്പാണ് നീ
കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത്

കാണാമെന്നോതിയില്ലേ സൈനബാ

തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ
പൊയ്കകൾ താമരയാൽ പൊട്ടുകുത്തണ നേരത്ത്

പോരാമെന്നോതിയില്ലേ സൈനബാ -വന്ന്

ചേരാമെന്നോതിയില്ലേ സൈനബാ

നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട്

എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ () – നിത്യം

എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ
പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക്

പഞ്ചാരക്കുഴമ്പാണ് നീ – എൻ സൈനബാ

പഞ്ചാരപ്പാൽക്കുഴമ്പാണ് നീ ()

Palaanu Thenaanu – Umma

Leave a Comment