MALAYALAM LYRICS COLLECTION DATABASE

Paarudaya mariyame Lyrics

Music Lyricist Singer Film/album നാദിർഷാസന്തോഷ് വർമ്മവൈക്കം വിജയലക്ഷ്മിറിമി ടോമിആഭോഗിPaarudaya mariyame – Kattappanayile Rithwik Roshanപാരുടയാ മറിയമേ ..മിശിഹായേ തുണയ്ക്കണേ
ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ
ആലാഹനായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ
കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില്
പുഞ്ചിരിച്ച് പുത്തനൊളിപരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി
പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനം എല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി
വന്നല്ലോ..കണ്ടില്ലേ..
കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില്
പുഞ്ചിരിച്ച് പുത്തനൊളിപരത്തി
എന്തിനായി മങ്കമാർക്ക്
ചെന്താമര കൈപ്പടം മൂടുന്നു മൈലാഞ്ചി
ചൊല്ലു തോഴി മൈലാഞ്ചി
ഹവ്വ പണ്ട് ചെയ്ത പാപം തീരാനീശോ
കൽപ്പിച്ചു തന്നതീ മൈലാഞ്ചി ..
കേള് തോഴി മൈലാഞ്ചി …
കറകൾ സകലമകലുമതിന് അണിയണം തരുണികൾ
മാർത്തോമൻ മണിയുടെ മഹിമകളൊഴുകി
പാൽച്ചോറും കഴിപ്പിച്ചു പതിവുകൾ നടത്തി
കൊണ്ടാടുമ്പോൾ മാലോകരും
പ്രാർഥിച്ചു കൂടണം തെറ്റുകുറ്റം പൊറുത്ത്‌
വന്നല്ലോ..കണ്ടില്ലേ..
അന്നമ്മേ നീയെന്താടി പെങ്കൊച്ചേ
കുന്തം പോലെ ചിന്തിച്ചു നിക്കണത്
ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ ..
ചുമ്മാതങ്ങു ചിന്തിച്ചു നിന്നതാണേ
ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടി
കെട്ടും മുൻപേ കൊച്ചെ നിന്നെ പെറ്റത്
അക്കാലമിതല്ലല്ലോ പൊന്നമ്മച്ചി
ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള്
പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും
പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടി ..
എന്റമ്മേ …അന്നമ്മേ ..
നാളെയാണ് പെൺകൊടിക്ക്
സർവ്വേശരിൻ ഈശൻ വിധിച്ചത് പൂത്താലി
മിന്നും മണിപൂത്താലി ..
മന്ത്രകോടി നൂറ്റനൂലിൽ
നല്ലോരേഴു നൂലു പിരിച്ചതിൻ പൂത്താലി
ഒരുക്കണം പൂത്താലി ..
നട നട നട നട വിളികളാൽ
ഇടവഴികളിലുയരവേ ..
വാഴ്ത്തീടാം നന്ദി ചൊല്ലി ഉലകുടയവനേ
വാഴ്ത്തേണം മറിയത്തിൻ കനിവിനിയുടനേ
വാഴ്‌വിൽ നീളെ ഒന്നായ് വാഴാൻ
സന്തതി സൽഗതി ആതികൾ കൈവരുവാൻ
(കണ്ടില്ലേ കർപ്പൂര പന്തലില് )
ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ
ആലാഹനായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ

Leave a Comment