യാത്രയായ് സൂര്യാങ്കുരം
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്രവിദ്യാസാഗർ
Film/album: നിറം
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ (യാത്രയായ്…)
ആ..ആ.ആ.ആ
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം ()
ആ..ആ.ആ. (യാത്രയായ്…)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏതു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം ()
ഉം..ഉം..ആ.ആ.ആ (യാത്രയായ്…)
—————————————————————————–