ഏകാകിയാം നിന്റെ | Ekaakiyam ninte lyrics

Music: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Raaga: വാസന്തി
Film/album: എന്റെ ഹൃദയത്തിന്റെ ഉടമ

ഏകാകിയാം നിന്റെ
ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )

prVoviTUM

Leave a Comment

”
GO