Movie | Antony |
Song | Alivozhukum |
Music | Jakes Bejoy |
Lyrics | Joe Paul |
Singer | KS Chithra |
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായി
മിഴി നിറയും അനുതാപം
അറിയാതിന്നും വഴിയുകയായി
ആരഭയം ഇനിയിരുളകലെ
തെളിദീപം നീയൊഴികെ
ആകുലമാമൊരു ഹൃദയവുമാം
തിരയും ഞാൻ നിൻ വഴിയിൽ
പരിപാവന നാഥനതോതിയ പോലെ
ഒരു മാനമോടെ ബലിയേകാം
കാൽ വരി ഓർമ്മയിലെളിയവനെന്നും
മഹിമകളോടെ വാഴ്ത്തിടാം
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായി
മിഴി നിറയും അനുതാപം
അറിയാതിന്നും വഴിയുകയായി
യാഗമാവാൻ അനുദിനവും
കുരിശോളം സ്വയമേകി നീ
ആണിയാകും വേദനയിൽ
മുറിവോളം ക്ഷമയായി നീ
സ്നേഹമേ നീ അരുളേണം
കൂടെ വാഴാൻ അനുവാദം
നീതിമാനെ തിരുമുമ്പിൽ
താണുവീഴാൻ ഒരു നിമിഷം
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായി
മിഴി നിറയും അനുതാപം
അറിയാതിന്നും വഴിയുകയായി
പരിപാവന നാഥനതോതിയ പോലെ
ഒരു മാനമോടെ ബലിയേകാം
കാൽ വരി ഓർമ്മയിലെളിയവനെന്നും
മഹിമകളോടെ വാഴ്ത്തിടാം