Movie | Rahel Makan Kora |
Song | Angoonnengaandoru |
Music | Kailas |
Lyrics | Manu Manjith |
Singer | Zia Ul Haq, Bhadra Rajin |
അങ്ങൂന്നെങ്ങാണ്ടൊരു കാറ്റു വന്നന്നെ
കറ്റിനിവർ കൂട്ടു പോന്നന്നെ
മിന്നും മിന്നാമിന്നി പൊന്നു വെട്ടത്തിൻ
ചില്ലമേലെ കൂടു മേനന്നെ
ഉള്ളം കൈയ്യിൽ കാക്കുവതോളം
ഇടനെഞ്ചുറപോളം വീരനായ്
കരി നേരം ദൂരെ മാറിയെന്നാൽ
പല പല പടുകുഴികളിലായി വീണതായി
അങ്ങൂന്നെങ്ങാണ്ടൊരു കാറ്റു വന്നന്നെ
കറ്റിനിവർ കൂട്ടു പോന്നന്നെ
നിലാ നദി പോൽ നിൻ സ്നേഹം
നിറഞ്ഞൊഴുകും
മനം പതിയെ ഒരു കുഞ്ഞായി
തലോടുകയോ
ചിറകിനടിയിൽ കരുതുമൊരു ചൂടിൽ
പകരമിവനെൻ ഹൃദയനിറവായ്
മൊഴിയാലേ പറയാനും
കഴിയില്ലെൻ പുണ്യം
അങ്ങൂന്നെങ്ങാണ്ടൊരു കാറ്റു വന്നന്നെ
കറ്റിനിവർ കൂട്ടു പോന്നന്നെ
മിന്നും മിന്നാമിന്നി പൊന്നു വെട്ടത്തിൻ
ചില്ലമേലെ കൂടു മേനന്നെ
ഉള്ളം കൈയ്യിൽ കാക്കുവതോളം
ഇടനെഞ്ചുറപോളം വീരനായ്
കരി നേരം ദൂരെ മാറിയെന്നാൽ
പല പല പടുകുഴികളിലായി വീണതായി