Poomale Pothiyamme Lyrics

MovieChaaver
SongPoomale Pothiyamme
MusicJustin Varghese
LyricsHareesh Mohanan
SingerPranav CP, Niranjana Rema

പൂമാലേ പൊതിയേ പൂപോലെ മാലോര്
വാടുന്നേ വീവ്ന്ന് നോവുന്നമ്മേ … നോവുന്നമ്മേ

കണ്ണ്ന്ന് മായുമ്പം മണ്ണ്ന്ന് പോവുമ്പം
കണ്ണെത്ര വേവ്ന്ന്  കാവിലമ്മേ … കാവിലമ്മേ
പൊട്ടിമൊളച്ചതും നട്ട് നനച്ചതും
ഞെട്ടറ്റ് പോവാണ്ട് ഞായമില്ലേ … ഞായമില്ലേ

പൂമാലേ പൊതിയേ പൂപോലെ മാലോര്
വാടുന്നേ വീവ്ന്ന് നോവുന്നമ്മേ … നോവുന്നമ്മേ

കാലൻ കുളിയന്റെ കാലവും കാര്യവും
ആരിക്കും ചൊല്ലാനോ ആവതില്ലേ … ആവതില്ലേ

മുക്കണ്ണൻ ദൈവമേ മുക്കോടി ദേവരേ 
മുന്നോട്ട് പോവാനോ കൂടെ വേണേ … കൂടെ വേണേ … 

താരാട്ടി പാലൂട്ടി പോറ്റിയ പൊന്നുണ്ണി
പൂവുടൽ പോലിന്ന് വീണ് പോന്ന് … വീണ് പോന്ന് …
പെറ്റ വയറിന്റെ നോവുണ്ടോ തീര്ന്ന്
പൊന്നമ്മേ പൂമാലേ പോതിയമ്മേ … പോതിയമ്മേ …

Leave a Comment