Movie | Raastha |
Song | Varminnal |
Music | Avin Mohan Sithara |
Lyrics | Avin Mohan Sithara |
Singer | Vineeth Sreenivasan, Mridula Warrier |
വാർമിന്നൽ ചിരാതായ് മിന്നീ
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നൂ നീ
വെണ്ണിലാ … പൂവിതളോ നീ
കണ്ണിലെ … കണ്മണിയോ നീ
ചുണ്ടിലേ തേൻകണമോ നീ
നെഞ്ചിലേ എൻ തുടിപ്പോ നീ
ചിറകിട്ടു കുറുങ്ങും ഓമൽപ്രാവോ
നിൻ വഴി വന്നോ വാതിൽ ചാരേ
കാറ്റിൻ മിഴികൾ അവളെ തേടും
നേരമിതെന്തേ നീറുന്നോ നീ
വാർമിന്നൽ ചിരാതായ് മിന്നീ
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നൂ നീ
ആ … ആ …
തമ്മിൽ കാണും നേരമോ ഉള്ളിൽ ഏതോ വിങ്ങലോ
വെറുതെ മൗനമായ് ഉരുകുന്നോ താനെ നീ
തമ്മിൽ കാണും നേരമോ ഉള്ളിൽ ഏതോ വിങ്ങലോ
വെറുതെ മൗനമായ് ഉരുകുന്നോ താനെ നീ
പ്രണയം പ്രാണനിൽ എരിയും തീയുപോൽ
ഓ …ഓ…
വാർമിന്നൽ ചിരാതായ് മിന്നീ
എന്നിൽ എന്നും നീ
നീർ ചിന്നും തുഷാരം പോലെ
മെല്ലെ വന്നൂ നീ
വെണ്ണിലാ … പൂവിതളോ നീ
കണ്ണിലെ … കണ്മണിയോ നീ
ചുണ്ടിലേ തേൻകണമോ നീ
നെഞ്ചിലേ എൻ തുടിപ്പോ നീ
ചിറകിട്ടു കുറുങ്ങും ഓമൽപ്രാവോ
നിൻ വഴി വന്നോ വാതിൽ ചാരേ
കാറ്റിൻ മിഴികൾ അവളെ തേടും
നേരമിതെന്തേ നീറുന്നോ നീ