Vellimeghatherileri Vennilave Lyrics

MovieKL58 S 4330 Ottayan
SongVellimeghatherileri Vennilave
MusicAnooj Anirudhan
LyricsSunil Kalloor
SingerAfsal, Rejiya

വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ…
ഒരു പ്രേമഹാരം ഇന്നു നീയീ
മാനസങ്ങൾക്കായ് നേരൂ…
വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ…
ഒരു പ്രേമഹാരം ഇന്നു നീയീ
മാനസങ്ങൾക്കായ് നേരൂ…

പുതുജീവിതം ഇഴ പാകിടും
ആഘോഷരാവാണിത്….
പുതുജീവിതം ഇഴ പാകിടും
ആഘോഷരാവാണിത്….

വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ…
ഒരു പ്രേമഹാരം ഇന്നു നീയീ മാനസങ്ങൾക്കായ് നേരൂ…

മിഴിയും മിഴിയും പലതും മൊഴിയും ഹൃദയം
നിറയെ പ്രണയം വഴിയും രാവാണേ…
ചൊടിയിൽ വിടരും കനവിന്നിതളിൽ പടരും
മധുരം നുണയാം ഇന്നാരും കാണാതെ…
ആനന്ദം തിരതല്ലും ഈ വേദിയിൽ …
ആടാനും പാടാനും നീ കൂടെവാ…
ആനന്ദം തിരതല്ലും ഈ വേദിയിൽ …
ആടാനും പാടാനും നീ കൂടെവാ…

വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ…
ഒരു പ്രേമഹാരം ഇന്നു നീയീ മാനസങ്ങൾക്കായ് നേരൂ…

മലരും ചുഴിയും വ്യഥതന്നിരുളും ഇനിയീ വഴിയിൽ
നിറയെ നിങ്ങൾ കണ്ടാലും ..
മനവും തനുവും ശ്രുതിയും ലയവും ഇഴ ചേർന്നുയിരായ്
മരണം വരെയും വാഴേണം..
ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..
ആശിസ്സും നേരുന്നിതാ…
ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..
ആശിസ്സും നേരുന്നിതാ…

വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ…
ഒരു പ്രേമഹാരം ഇന്നു നീയീ മാനസങ്ങൾക്കായ് നേരൂ…
പുതുജീവിതം ഇഴ പാകിടും ആഘോഷരാവാണിത്….
പുതുജീവിതം ഇഴ പാകിടും ആഘോഷരാവാണിത്….

Leave a Comment