Music: കെ രാഘവൻLyricist: വയലാർ രാമവർമ്മSinger: കെ ജെ യേശുദാസ്Film/album: റെബേക്ക
ആകാശത്തിലെ കുരുവികൾ
ആകാശത്തിലെ കുരുവികൾ
ആകാശത്തിലെ കുരുവികൾ
വിതയ്ക്കുന്നില്ലാ കൊയ്യുന്നില്ലാ
ആകാശത്തിലെ കുരുവികൾ
കളപ്പുരകൾ കെട്ടുന്നില്ലാ
അളന്നളന്നു കൂട്ടുന്നില്ലാ ()
പങ്കു വെച്ചും പണയം വെച്ചും
തങ്ങളിലകലുന്നില്ലാ
(ആകാശ…)
മണ്ണിലെ മനുഷ്യൻ മാത്രം
തല്ലിത്തകരുന്നൂ ()
കനകം മൂലം കാമിനി മൂലം
കലഹം കൂടുന്നു
(ആകാശ..)
സ്നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രൻ വന്നൂ ()
കുരിശിലേറ്റി മുൾമുടി നൽകി
കുരുടന്മാർ നമ്മൾ
(ആകാശ..)