അനാദിയാമെൻ സ്നേഹം – F

Music: മോഹൻ സിത്താരLyricist: എസ് രമേശൻ നായർSinger: കെ എസ് ചിത്രFilm/album: സഹയാത്രികയ്ക്ക് സ്നേഹപൂർവം
അനാദിയാമെൻ സ്നേഹം

അഴകേ ഞാൻ നിനക്കു തന്നൂ

നിലാവുനിറയും മിഴിയിൽ 

നിറദീപം തെളിഞ്ഞു നിന്നൂ

ഇലവീഴാ പൂഞ്ചിറയിൽ 

പകൽമുങ്ങും പാൽക്കടവിൽ 

അനാദിയാമെൻ സ്നേഹം

അഴകേ ഞാൻ നിനക്കു തന്നൂ
വെയിൽമഴ തംബുരുവിൽ

ശ്രുതിയിടും ഓർമ്മകളിൽ

നീ നിറയുന്ന ഭാവനയോ

സുഖമുള്ള വേദനയോ

വിരഹനിശീഥം വിട പറയുമ്പോൾ

ഇനിയും നീ വരുമോ 

ഈറൻ മൊഴി തരുമോ 

(അനാദിയാം…)
ഇളമര പൂന്തണലിൽ

വിരി വെയ്ക്കും സന്ധ്യകളിൽ

നീ തിരിയിട്ട മൺവിളക്കിൽ

തെളിയുന്നു ചന്ദ്രദളം

മറവിയിലേതോ മധുരവുമായെൻ 

മൗനം കാത്തിരുന്നു

മനസ്സും കാത്തിരുന്നു 

(അനാദിയാം…)

Anadiyam En Sneham…! Sahayathrikaykku Snehapoorvam (2000). ♪ Prajeesh ♪

Leave a Comment