Music: ആർ സോമശേഖരൻLyricist: ഒ എൻ വി കുറുപ്പ്Singer: കെ എസ് ചിത്രRaaga: കല്യാണിFilm/album: ജാതകം
അരളിയും കദളിയും
അരളിയും കദളിയും പൂവിടും കാടിന്റെ
കരളിലിരുന്നു പൊൻമുരളിയൂതും
അറിയാത്ത പാട്ടുകാരാ.. നിന്റെ
അരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു..
മധുരമാമേതോ മകുടിതൻ നാദം
കേട്ടുണരുന്ന നാഗിനി പോലെ..
പാടി വിളിക്കുന്ന പാൽക്കടലിൻ നേർക്ക്
പായുന്ന വാഹിനി പോലെ..
അണയുന്നൂ…. ഓടിയണയുന്നൂ…
അളിനീലവേണിയഴിഞ്ഞുല-
ഞ്ഞഞ്ജന പരിവേഷമാർന്നൊരു ചേലിൽ
ആദിജന്മത്തിൽ നീ കണ്ടു കൊതിച്ചവ-
ളാണിന്നും പിൻതുടരുന്നൂ..
തിരയുന്നൂ…. നിന്നെ തിരയുന്നൂ…
.