Music: രാജു സിംഗ്Lyricist: ഷിബു ചക്രവർത്തിSinger: എം ജി ശ്രീകുമാർസുജാത മോഹൻFilm/album: സ്നേഹപൂർവ്വം അന്ന
കറുകപ്പുല്‍ മേട്ടിലെ ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ ഇടയപ്പെൺകൊടിയെ
പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ … (2)
പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ … (2)
പാലപ്പൂഞ്ചോട്ടില്‍ പാടിപ്പാടിയിരിക്കും ഞാന്‍
ഓടത്തണ്ടിന്‍റെ പാട്ടില്‍ ഞാനൊരു ഗോപസ്ത്രീയാകും.. ഗോമേദകമാകും …
കറുകപ്പുല്‍ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
നീലത്താമരകള്‍ വാനില്‍ പാതി വിരിഞ്ഞെന്നോ
രാസലീലക്കു ശയ്യവിരിക്കാന്‍ പോരാമോ കാറ്റേ.. കുളിരോലും പൂങ്കാറ്റേ
കറുകപ്പുല്‍ മേട്ടിലെ ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ ഇടയപ്പെൺകൊടിയെ