Music: ബേണി-ഇഗ്നേഷ്യസ്Lyricist: എസ് രമേശൻ നായർSinger: ജി വേണുഗോപാൽകെ എസ് ചിത്രFilm/album: സമ്മർ പാലസ്
ആ..ആ.ആ.ആ
ഉം… ഉം… ഉം…
കിളിമരച്ചില്ലകളിൽ
പുലരികൾ തോരയിടും
നിറമുള്ള ദാവണികൾ
നീയണിഞ്ഞ മേനിച്ചന്തങ്ങൾ
കിളിമരച്ചില്ലകളിൽ……
ഉയിരിൻറെ തന്ത്രികളിൽ ഹൃദയം പാടുമ്പോൾ
ഒഴുകി വരും നദിയഴകിൽ കുതിർന്നുവോ നമ്മൾ (2)
മുത്താടും ഗിത്താറിൻ മുത്തേ
മൂവന്തിക്കൂട്ടിലെ തത്തേ
നീയെന്നുമെന്റേതു മാത്രം
നിന്നോടിനിയൊരു ചോദ്യം
നീയും ഞാനും സ്നേഹിച്ചു പോയതെന്തേ
കിളിമരച്ചില്ലകളിൽ……
ആ..ആ.ആ.ആ….നാ..നാ..നാ..നാ..
യവനികക്കുള്ളിലേതോ പ്രണയം തേങ്ങുമ്പോൾ
കളിയരങ്ങിൻ കമലദളം വിടർന്നുവോ മുന്നിൽ (2)
കണ്ണിൻറെ കണ്ണായിരുന്നു
ജന്മങ്ങളൊന്നായിരുന്നൂ
കാറ്റായി നിന്നെ പൊതിഞ്ഞൂ
കണ്ണീരു നമ്മൾ മറന്നു
കുഞ്ഞായ് തീരും മോഹത്തെ നീയുറക്കൂ
കിളിമരച്ചില്ലകളിൽ……