സൂര്യനായ് തഴുകി – F

Music: വിദ്യാസാഗർLyricist: കൈതപ്രംSinger: കെ എസ് ചിത്രRaaga: സിന്ധുഭൈരവിFilm/album: സത്യം ശിവം സുന്ദരം
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ

അച്ഛനെയാണെനിക്കിഷ്ടം

ഞാനൊന്നു കരയുമ്പോളറിയാതെ

ഉരുകുമെന്നച്ഛനെയാണെനിക്കിഷ്ടം

(സൂര്യനായ്…)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ

ഒരുപാടു നോവുകൾക്കിടയിലും

പുഞ്ചിരിച്ചിറകു വിടർത്തുമെൻ അച്ഛൻ 

പുഞ്ചിരിച്ചിറകു വിടർത്തുമെൻ അച്ഛൻ

(സൂര്യനായ്…)
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന

നന്മതൻ പീലിയാണച്ഛൻ 

കടലാസുതോണിയെപ്പോലെന്റെ

ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ

ഉടലാർന്ന കാരുണ്യമച്ഛൻ

കൈവന്ന ഭാഗ്യമാണച്ഛൻ

(സൂര്യനായ്…)
അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും 

എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം

അനുപമ സങ്കൽപ്പമച്ഛൻ

അണയാത്ത ദീപമാണച്ഛൻ

കാണുന്ന ദൈവമാണച്ഛൻ

(സൂര്യനായ്…)

Sooryanaay thazhuki urakkamunarthumen…..(Preetha Madhu)

Leave a Comment