Music: നാദിർഷാLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർപി വി പ്രീതFilm/album: ഗാന്ധിയൻ
ആലോലം ചെല്ലക്കാറ്റേ
കുഴലൂതും കുഞ്ഞിക്കാറ്റേ
തിന വിളയണ പാടത്ത്
കിളിമകളുടെ ചാരത്ത്..
പ്രണയത്തിൻ തൂവൽ
മിനുക്കാൻ പോരൂ..
(ആലോലം ചെല്ലക്കാറ്റേ)
കാട്ടുപൂവിൻ തേനുണ്ടോ
മുളംതണ്ടിൻ പാട്ടുണ്ടോ
മഞ്ഞുവീണ കൂടാരത്തിൽ
കൂട്ടുണ്ടോ..
കാട്ടുപൂവിൻ തേനുണ്ടേ
മുളംതണ്ടിൻ പാട്ടുണ്ടേ
മഞ്ഞുവീണ കൂടാരത്തിൽ
കൂട്ടുണ്ടേ…
കുറുമാമ്പൂകുന്നിറങ്ങി
തുടികൊട്ടി താളം തുള്ളി
അരികത്തവളണയും നേരം
അടിമുടി ഉലയണ്
അകതാര് കുളിരണ്
(ആലോലം ചെല്ലുക്കാറ്റേ..)
മുല്ലപൂത്തു മയങ്ങുമ്പോൾ
മഴപ്പൂക്കൾ പെയ്യുമ്പോൾ
ഭൂമി പെണ്ണിൻ കണ്ണിൽ നാണം
പൂക്കുമ്പോൾ..
മുല്ലപൂത്തു മയങ്ങുമ്പോൾ
മഴപ്പൂക്കൾ പെയ്യുമ്പോൾ
ഭൂമി പെണ്ണിൻ കണ്ണിൽ നാണം
പൂത്തല്ലോ..
ഓഓഓ അതിരാണി പാടത്ത്
മടവെച്ചു മടങ്ങുന്നേരം..
കരിവിണ്ണിൻ മേഘം പൊട്ടി
കുനു കുനെ ചൊരിയണ്
മനമിതിലൊരു മഴ..
(ആലോലം ചെല്ലക്കാറ്റേ..)