Music: പീറ്റർ ചേരാനല്ലൂർLyricist: പീറ്റർ കെ ജോസഫ്Singer: ഉണ്ണി മേനോൻFilm/album: ജീസസ്-ആൽബം
ആരുംകൊതിക്കും നിന്റെ സ്നേഹം
അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തെടും സ്നേഹമെ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമെ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം
കിന്നരവും തംബുരുവും മീട്ടീടാം
ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താൽ പാടാം
നിന്റെ നാമം പാവനം, ദിവ്യനാമം പാവനം
എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്റെ മാറിൽ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളിൽ വചനം പകര്‍ന്നു നീ
നിന്റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയിൽ നയിച്ചു നീ
ഈശോയേ പാലകനെ, ഈശോയേ പാലകനെ
(കിന്നരവും…)
നിന്നെ വിട്ടു ഞാൻ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ (2)
പാപച്ചേറ്റിൽ വീണകന്നീടിലും
നിന്നെ തള്ളിപ്പരഞ്ഞകന്നീടിലും
എന്നെ കൈവെടിയില്ല നീ
മിശിഹായേ മഹൊന്നതനേ
മിശിഹായെ മഹൊന്നതനേ
(കിന്നരവും…)