ആഷാഢം പാടുമ്പോൾ

Music: രവീന്ദ്രൻLyricist: കെ ജയകുമാർSinger: കെ ജെ യേശുദാസ്കെ എസ് ചിത്രRaaga: അമൃതവർഷിണിFilm/album: മഴ

ആഷാഢം പാടുമ്പോളാത്മാവിൻ –

രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ…

വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ

കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം

ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം

ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം

അമൃതതരളിത നവവികാരം

കുസുമഭംഗികളുയിരിലലിയും

മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ

സാസ ഗാഗ മാമ പാ‍പ നീനി
(ആഷാഢം)
നീ മീട്ടാതെ ഉണരും വീണാനാദം

മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം

ഉപവന ദലകുതൂഹല സ്വരപരാഗം

നറുമ വിതറും നിമിഷശലഭം

മിഴിവിളക്കുകൾ നിന്നെയുഴിയും

മൗനവീചികൾ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ

സാസ ഗാഗ മാമ പാ‍പ നീനി
(ആഷാഢം)

ZnC5f2pl5K8

Leave a Comment