ഈറൻകിനാക്കളും

Music: വിൽസൺLyricist: എസ് രമേശൻ നായർSinger: കെ എസ് ചിത്രFilm/album: ദി ഗാങ്

ഈറൻകിനാക്കളും താനേ മറഞ്ഞിതാ

സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ

ഉന്മാദവേളയില്‍ താളം പിഴച്ചുവോ

സർവ്വം മറന്നു നൃത്തമാടി വാ

(ഈറൻ…)

ഇതു വിധിയുടെ കളി തുടരും

കരവിരുതാണോ

പുഴ തകരും കദനമറിയും

കടങ്കഥയാണോ

(ഈറൻ….)
കണ്ണീരു പെയ്യുന്ന മേഘങ്ങളേ

കാരുണ്യമില്ലാ ജന്മങ്ങളേ

ഈ നുരപതയും സുരചഷകം നീട്ടിയോ

ഈ കഥ ചികയും വനഹൃദയം തേടിയോ

കണ്ണിലരുണകിരണമായ്

ചുണ്ടിലമൃതമൊഴിയുമായ്

പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം

(ഈറൻ…)
കരകാട്ടം ആടും ഹൃദയങ്ങളേ

ഈ മണ്ണും വിണ്ണും ഒന്നാകുമോ 

ഇന്നടിപതറിയ കദനഭാവമാണു ഞാന്‍

ഈ മദമിളകിയ സിരയിലേതു ലഹരി നീ

നെഞ്ചിലമൃതമഴയുമായ് 

പെയ്തണഞ്ഞ സ്വപ്നമേ

പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം

(ഈറൻ…)

Leave a Comment