എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ് [F]

Music: കൈതപ്രംLyricist: കൈതപ്രംSinger: കെ എസ് ചിത്രFilm/album: വിനയപൂർവ്വം വിദ്യാധരൻ

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാണാശകള്‍ അമ്മയേപ്പോലെ…

മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാണാശകള്‍ അമ്മയേപ്പോലെ…

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്
പകല്‍മയക്കത്തിന്‍ മധുരിമയില്‍

വിരഹം വിതയ്ക്കും മരീചികയില്‍

പകല്‍മയക്കത്തിന്‍ മധുരിമയില്‍

വിരഹം വിതയ്ക്കും മരീചികയില്‍

പൊന്മാന്‍ കിടാവായ് തുടിതുള്ളിയെത്തും

നിരാശകള്‍ കാമുകിയേപ്പോലെ….

പൊന്മാന്‍ കിടാവായ് തുടിതുള്ളിയെത്തും

നിരാശകള്‍ കാമുകിയേപ്പോലെ….
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്
തെളിനീര്‍കുളത്തിന്നിളം തണുപ്പായ്  

തോളത്തു തല ചായ്ക്കുമാശ്വാസമായ്

തെളിനീര്‍കുളത്തിന്നിളം തണുപ്പായ്  

തോളത്തു തല ചായ്ക്കുമാശ്വാസമായ്

പിന്നെയും ജീവിതം നുണയാന്‍ കൊതിപ്പിയ്ക്കുമാശകള്‍ കാമിനിയേപ്പോലെ…

പിന്നെയും ജീവിതം നുണയാന്‍ കൊതിപ്പിയ്ക്കുമാശകള്‍ കാമിനിയേപ്പോലെ…
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാണാശകള്‍ അമ്മയേപ്പോലെ…

മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാണാശകള്‍ അമ്മയേപ്പോലെ…

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്..

വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്..

Leave a Comment