Music: ഭരദ്വാജ്Lyricist: എസ് രമേശൻ നായർSinger: ജി വേണുഗോപാൽകെ എസ് ചിത്രFilm/album: നിശീഥിനി
ഏതോ സ്നേഹലാളനം എന്നുമീ പ്രേമമുല്ലയിൽ
ഒരു രാഗം ഇടറാതെ ഒഴുകുംപോൽ സ്വയം നീ വരൂ
(ഏതോ സ്നേഹലാളനം……നീ വരൂ)
കാത്തുനില്പൂ രാവുകൾ തരളമായെന്നോർമ്മകൾ
ആതിരേ പൊന്നാതിരേ അരികിലീറനണിഞ്ഞുവാ…
ഉതിരുമോരോ മൊഴിയിലും അമൃതകിരണം തഴുകവേ
വിടരുമോമൽ ചൊടിയിലിന്നെൻ പ്രണയസുരഭിലചുംബനം
അതിനുള്ളിൽ ഒരു സാഗരം…
(ഏതോ സ്നേഹലാളനം……നീ വരൂ)
വണ്ടുമൂളും…….പരിഭവം…..
കൂന്തലഴകിനു മംഗളം
സന്ധ്യയെഴുതും തുടുനിറം….
നിന്റെകവിളിനു കാഞ്ചനം
പൊൻകിനാവുകൾ നീന്തിടും
നിന്റെ മിഴിയിലുറങ്ങി ഞാൻ
അണയുമോരോ നിമിഷവും ഞാൻ
അലസവല്ലകിയല്ലയോ
ഉണരുന്നൂ പ്രിയമോഹനം
(ഏതോ സ്നേഹലാളനം……നീ വരൂ)