കണ്ണിലുടക്കിയ കാന്താരിപ്പെണ്ണ്

Music: വിദ്യാസാഗർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർസുജാത മോഹൻFilm/album: രാക്കിളിപ്പാട്ട്

കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം…
കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം

കണിക്കൊന്ന കമ്മലിട്ടു വാ 

കവിളത്തു പൊട്ടു ചാർത്തി വാ

കാണാക്കൂട്ടിലെ വായാടിക്കിളി 

പാട്ടൊന്നു പാടിത്താ
കണ്ണിലുടക്കിയ കള്ളക്കറുമ്പനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം

കണിക്കൊന്ന കമ്മലിട്ടു വാ 

കവിളത്തു പൊട്ടു ചാർത്തി വാ

കാണാക്കൂട്ടിലെ വായാടിക്കിളി 

പാട്ടൊന്നു പാടിത്താ
കല്ലുമാല ചാർത്തി നല്ല കാട്ടുമുല്ല ചൂടി

കാലിൽ കൊഞ്ചണ പാദസരമിട്ട് 

ആടാൻ വരൂ

മേടമാസരാവിൽ എന്റെ കൂട്ടുകാരനല്ലേ

മേലേക്കാവിലെ പൂരം കാണാൻ 

കൂടെ വരൂ

ഏതു ജന്മസുകൃതമീ മധുരസംഗമം

എന്നുമെന്റെ അരികിൽ നീ 

നിറഞ്ഞു നിൽക്കണം

മുന്നിൽ കാർത്തിക ദീപംപോലെ മിനുങ്ങി നിൽക്കേണം

കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം

അയ്യേ….
പൊന്നരളിത്തെന്നൽ ഇന്നു നിന്റെ

ദൂതു ചൊല്ലി

പുള്ളോൻ പാട്ടിനു നാലുകുളങ്ങരെ

വന്നീടണം

മിന്നു ചാർത്തി മെല്ലെ 

എന്നെ കൊണ്ടു പോയിടുമ്പോൾ

ചേലിൽ നല്ലൊരു പട്ടുടയാടയും

നൽകീടണം

കാലമേറെ കൊതിച്ചു ഞാൻ

കനകതാരമേ

കാത്തു കാത്തു നേടിയല്ലോ

സ്നേഹമുത്തിനെ

ആരും കാണാത്തീരം തേടി 

പറന്നു പോകേണം
കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം

കണിക്കൊന്ന കമ്മലിട്ടു വാ 

കവിളത്തു പൊട്ടു ചാർത്തി വാ

കാണാക്കൂട്ടിലെ വായാടിക്കിളി 

പാട്ടൊന്നു പാടിത്താ
കണ്ണിലുടക്കിയ കള്ളക്കറുമ്പനെ

കാണാനെന്തു രസം

കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം

കണിക്കൊന്ന കമ്മലിട്ടു വാ 

കവിളത്തു പൊട്ടു ചാർത്തി വാ

കാണാക്കൂട്ടിലെ വായാടിക്കിളി 

പാട്ടൊന്നു പാടിത്താ

kanniludakkiya Sujatha Malayalam Songs

Leave a Comment