കോടമഞ്ഞിൻ താഴ്വരയിൽ – D

Music: ഇളയരാജLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്കെ എസ് ചിത്രRaaga: ശുദ്ധസാവേരിFilm/album: കൊച്ചു കൊച്ചു സന്തോഷങ്ങൾ

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ ലാ…ലാ…

മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല

പ്രണയനിലാ കിളിവാതിൽ

പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…(കോടമഞ്ഞിൽ)
ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി

തെന്നൽ തഴുകുന്നപോൽ തളരും താമരമലരായ് നീ

തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്…

അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു…

പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…

(കോടമഞ്ഞിൻ താഴ്വരയിൽ)
നീലജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ

രാഗസരോവരത്തിൽ നിൻമനം ചന്ദനമിവേണു

വെറുതേ പിണങ്ങും വേളയിൽ പരിഭവ മഴമേഘം

പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…(കോടമഞ്ഞിൽ)

Leave a Comment