മൂന്നാം തൃക്കണ്ണില്‍

Music: മോഹൻ സിത്താരLyricist: യൂസഫലി കേച്ചേരിSinger: കെ എസ് ചിത്രRaaga: ആരഭിFilm/album: വർണ്ണക്കാഴ്ചകൾ

ആ ..ആ …ആ

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ (2)
സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ

ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ

അണയൂ സാംബസദാശിവനേ

അണയൂ സാംബസദാശിവനേ

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം

കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം

ഗണനായകനും ഗിരിജാദേവിയുമായണയൂ

ഗണനായകനും ഗിരിജാദേവിയുമായണയൂ

സര്‍പ്പ വിഭൂഷണരുദ്രമഹേശ വിഭോ.. വിഭോ

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ

മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ

ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ

സങ്കടസംഹര ശങ്കരഭഗവാനേ

ഭഗവാനേ ഭഗവാനേ ഭഗവാനേ…

T4D54iAGgHg

Leave a Comment