Music: ഭരദ്വാജ്Lyricist: ഗിരീഷ് പുത്തഞ്ചേരിSinger: കെ എസ് ചിത്രFilm/album: ശ്രദ്ധ
നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ…
നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ…
ഈ സന്ധ്യയിൽ സ്‌മൃതി പാടീടുമോരീണമായ് നിറയൂ…
ഈ സന്ധ്യയിൽ സ്‌മൃതി പാടീടുമോരീണമായ് നിറയൂ…
നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ…
ദീപം തെളിയും മിഴിയാൽ ഞാൻ
പ്രണയാഭിലാഷം ചാർത്തുന്നൂ
ഇടനെഞ്ചിലോമൽ കിളി പാടീ
മധുരിതമേതോ കഥ പാടീ
നിന്നാത്മ നാദം ശ്രുതിയാകും
നാം കണ്ട സ്വപ്നം മലരാകും
നിതാന്ത സ്വർഗ്ഗീയ നിമിഷങ്ങളിൽ
ശൃംഗാരഭാവങ്ങൾ തേൻ നുകരും….
ആ…….നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ…
മോഹം തുളുമ്പും കവിളിണയിൽ
മുഗ്ദ്ധാനുരാഗം തീർത്തു ഞാൻ
മലരമ്പുകൊള്ളും മയിലാകും
ഇതുവരെ അറിയാ സുഖമറിയും
ആകാശമൗനം മഴയാകും
ആരോമഹർഷം കുളിരാകും
തുഷാരരാഗാർദ്ര തീരങ്ങളിൽ
ഏകാന്ത സ്വപ്‌നങ്ങൾ നിറമണിയും…..ആ…. (പല്ലവി)