ഓ ലിറ്റിൽ ബേബി

Music: ഭരദ്വാജ്Lyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർജി വേണുഗോപാൽസുജാത മോഹൻസുനന്ദFilm/album: ശ്രദ്ധ

party party time..its a  party party time(2)
ഓ ലിറ്റിൽ ബേബി ഐ ലവ് യു ബേബി

ഓ ലിറ്റിൽ ബേബി ഐ ലവ് യു ബേബി

ടൂട്ടിയും ഫ്രൂട്ടിയും നുണഞ്ഞും നൊട്ടിയും 

ചിഞ്ചില്ലം കൊഞ്ചിയും പറന്നു വാ…

അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്ത്

ചേലൊത്ത് മിന്നും പൊന്നുമ്മ…

its a party party time..its a  party party time

its a party party birthday party time…. (2)
ഓ ലിറ്റിൽ ബേബി ഐ ലവ് യു ബേബി
വിളക്കുപൂവുകൾ വെളിച്ചങ്ങൾ കൊളുത്തുന്ന 

രാത്രി മേടകൾക്കിടയിൽ….

കുരുന്നുപ്രാവുകൾ കുറുകിക്കൊണ്ടുയരുന്ന

ചില്ലു മാളികയ്ക്കരികിൽ…

ഞാൻ നിനക്കൊരു മണിക്കൂട് വയ്ക്കാം 

താമരക്കുരുന്നിന്റെ കൂട് വയ്ക്കാം….

നനഞ്ഞ നൂൽമഴ ഊഞ്ഞലിടാം 

വെയിലിൻ തൂവലായി തൊങ്ങലിടാം 

ഹേ….ഹേ….ഹേ…..ഹോ….

അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്ത്

ചേലൊത്ത് മിന്നും പൊന്നുമ്മ…

its a party party time..its a  party party time

its a party party birthday party time…. (2)
ഓ ലിറ്റിൽ ബേബി ഐ ലവ് യു ബേബി
കിലുങ്ങും മാന്ത്രികച്ചിമിഴിൽ നിന്നൊരു-

ചെറു ചിത്രത്തുമ്പിയെ പറത്താം 

അതിന്റെ മാരിവിൽ ചിറകിൽ-

നാമുയർന്നൊരു ചന്ദ്രപേടകം പണിയാം 

ആയിരം താരക നഗരികളിൽ 

ആവണി മേഘത്തിൻ അതിരുകളിൽ 

മൊഴി മറന്നൊന്നു പാടി വരാം 

മനസ്സു പോലെ പറന്നലയാം

ഹേ….ഹേ….ഹേ…..ഹോ..

അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്ത്

ചേലൊത്ത് മിന്നും പൊന്നുമ്മ…

its a party party time..its a  party party time

its a party party birthday party time…. (2)
(പല്ലവി)

Oh little boy – Shradha

Leave a Comment