ഒരു കോടി ചന്ദ്രനുദിയ്ക്കും

Music: ഗിഫ്റ്റിLyricist: ഏഴാച്ചേരി രാമചന്ദ്രൻSinger: രഞ്ജിനി ജോസ്Film/album: ദി ജഡ്ജ്മെന്റ്

ഒരു കോടി ചന്ദ്രനുദിയ്ക്കും ഒന്നീ വിരലുകൾ തൊട്ടാൽ

കടമിഴിമുനയൊന്നു തുടിച്ചാൽ ഇന്ദ്രസദസ്സിവിടം

വാത്സ്യായനമുനിയെൻ മുന്നിൽ

വത്സല ശിഷ്യൻ മാത്രം

വാസവദത്തകളിവൾക്കു മുന്നിൽ

വാസനയില്ലാപ്പൂക്കൾ  (ഒരുകോടി)

പണ്ടു പാൽക്കടൽ കടഞ്ഞതിവളുടെ

പവിഴച്ചുണ്ടിനു വേണ്ടി

ഇവളുടെ മാദകഗന്ധം നുകരാൻ 

ദേവാസുരയുദ്ധം (ഒരുകോടി)

Leave a Comment