ഒരു നാളുപൊലർന്നിട്ടൊരെ നട്ടുച്ചയ്ക്ക്

Music: രമേഷ് നാരായൺSinger: ലതികFilm/album: തോറ്റം

ഒരു നാളുപൊലർന്നിട്ടൊരെ നട്ടുച്ചയ്ക്ക്

ഒരു നാളുപൊലർന്നിട്ടൊരെ നട്ടുച്ചയ്ക്ക്

പുള്ളുവപെണ്ണ്  പൂമാതയൊ അങ്ക കരിമല കൊണ്ടതന്ന്

പൂക്കൈതക്കാട്ടിന്നെന്നാരിപ്പളു്

ഓല മുറിച്ചെന്നു കെട്ടാൻ ചെന്ന്

ഏഴുതട്ടും വെഞ്ചാമര മാളികേല്

കണ്ണാലെ കണ്ടല്ലൊ നാടുവാഴിച്ചാൻ

ആരുമൊരുത്തരറിയാണ്ടെ

തെക്കേപ്പൊറെ കേറിപ്പോരുന്നോരെ

പൂക്കൈതക്കാട്ടിലങ്ങെത്തിക്കൊണ്ട്

കണ്ണാലെ കണ്ടല്ലൊ പൂമാതയോ

ആറ്റിലെ ചെന്താമര പൂത്ത പോലെ

മാറത്തെ പൂത്താലിക്കല്ലു പോലെ

ഏറ്റം നിറഞ്ഞോളെ കണ്ടങ്ങാളെ

കനകം കോരിനിറച്ചല്ലോ നാടുവാഴ്ച

പുള്ളുവപ്പൂപ്പെണ്ണു പൂമാതയ്ക്ക്

അടിക്കുമ്പോഴെക്കും വെറ വന്നിറ്റ്

മാറത്തൊരന്താള തീ പായുന്നെ

ഓല മുറിച്ചതും വീണുപോയെ

Leave a Comment