Music: ബോംബെ രവിLyricist: സുരേഷ് രാമന്തളിSinger: കെ ജെ യേശുദാസ്Film/album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും
പ്രിയമുള്ളവളേ… പ്രിയമുള്ളവളേ…
പിരിയാനാകുമോ
തമ്മിൽ?
(ഒരു നൂറു ജന്മം…)
പ്രളയപ്രവാഹത്തെ ചിറകെട്ടി
നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ?
അനശ്വരപ്രേമത്തിൻ
കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ?
(ഒരു നൂറു
ജന്മം…)
അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ
തേങ്ങുന്നൂ…
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ
വിതുമ്പുന്നൂ…
(ഒരു നൂറു ജന്മം…)