പാടാനറിയില്ല [F]

Music: കൈതപ്രംLyricist: കൈതപ്രംSinger: കെ എസ് ചിത്രFilm/album: വിനയപൂർവ്വം വിദ്യാധരൻ

പ്യാരീ മുന്നാ സോജാ..സോജാ…..സോജാ…

പ്യാരീ മുന്നാ സോജാ..സോജാ…..

പ്യാരീ മുന്നാ സോജാ..സോജാ…..
പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല

പാടാനറിയില്ല.. നിന്നെ താലാട്ടാനറിയില്ല

പട്ടുതുണിത്തൊട്ടിലില്ല കൊട്ടാരക്കെട്ടില്ല

പൊന്നുണ്ണി എന്നുണ്ണി…   എന്നുണ്ണി.. പൊന്നുണ്ണി..

എന്‍ തങ്കക്കിനാക്കൈകളില്‍ നീ വീണുറങ്ങ്

താനേ ഉറങ്ങുറങ്ങ്..

എന്‍ തങ്കക്കിനാക്കൈകളില്‍ നീ വീണുറങ്ങ്

താനേ ഉറങ്ങുറങ്ങ് …

പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല

പാടാനറിയില്ല.. നിന്നെ താലാട്ടാനറിയില്ല
ഒന്നിങ്ങു വന്നുചേരാനാശിച്ചു കാത്തിരിക്കും

അച്ഛന്റെ കനവില്‍ നീ ദൂരത്ത്…

ഒന്നിങ്ങു വന്നുചേരാനാശിച്ചു കാത്തിരിക്കും

അച്ഛന്റെ കനവില്‍ നീ ദൂരത്ത്…

മൂഴക്കു കണ്ണീരില്‍ മുങ്ങുമെന്നാത്മാവില്‍

ആശ്വാസവാക്കുപോല്‍ നീ ചാരത്ത്

മൂഴക്കു കണ്ണീരില്‍ മുങ്ങുമെന്നാത്മാവില്‍

ആശ്വാസവാക്കുപോല്‍ നീ ചാരത്ത്

പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല

പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല
കൈവള കിണുങ്ങിയില്ല

കാല്‍ത്തള കൊഞ്ചിയില്ല

രാമഴയിതുവരെ..അടങ്ങിയില്ല

കൈവള കിണുങ്ങിയില്ല

കാല്‍ത്തള കൊഞ്ചിയില്ല

രാമഴയിതുവരെയടങ്ങിയില്ല

അമ്മതന്‍ വേദനകള്‍

മായുന്ന പുലരിയുമായ്

ആ നല്ല സൂര്യനെന്നരികില്‍ വരും ആആ ആ

അമ്മതന്‍ വേദനകള്‍

മായുന്ന പുലരിയുമായ്

ആ നല്ല സൂര്യനെന്നരികില്‍ വരും

പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല

പാടാനറിയില്ല.. നിന്നെ താലാട്ടാനറിയില്ല

പട്ടുതുണിത്തൊട്ടിലില്ല കൊട്ടാരക്കെട്ടില്ല

പൊന്നുണ്ണി എന്നുണ്ണി…   എന്നുണ്ണി.. പൊന്നുണ്ണി..

എന്‍ തങ്കക്കിനാക്കൈകളില്‍ നീ വീണുറങ്ങ്

താനേ ഉറങ്ങുറങ്ങ്..

എന്‍ തങ്കക്കിനാക്കൈകളില്‍ നീ വീണുറങ്ങ്

താനേ ഉറങ്ങുറങ്ങ് …

പാടാനറിയില്ല നിന്നെ താലാട്ടാനറിയില്ല

പാടാനറിയില്ല.. നിന്നെ താലാട്ടാനറിയില്ല

Leave a Comment