Music: മോഹൻ സിത്താരLyricist: യൂസഫലി കേച്ചേരിSinger: കെ എസ് ചിത്രകോറസ്Raaga: മോഹനംFilm/album: വർണ്ണക്കാഴ്ചകൾ
പട്ടു ചുറ്റി പൊട്ടും തൊട്ട്
പവിഴമാല മാറിലിട്ടു
കാർവർണ്ണനു വിരുന്നൊരുക്കി
കണ്ണാന്തളി ഹോയ് ഹോയ് കണ്ണാന്തളി (പട്ടു..)
മുള പൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കൺതുറക്കും പൊന്നാമ്പലേ (മുള..)
നിനെ നെഞ്ചിലെ നറുതേനും (2)
സ്നേഹതിലെ പൂമ്പൊടിയും
ആർക്കു വേണ്ടി പൂവേ ആർക്കു വേണ്ടി (പട്ടു..)
നന്തുണി തൻ ഈണം പോലെ
സ്വർണ്ണ വർണ്ണ മേഘം പോലെ
എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ
അമ്പലവും ആൽതറയും
വയലേല ചിന്തുകളും
വീണ മീട്ടീ നെഞ്ചിൽ വീണ മീട്ടി (പട്ടു ..)