ആലിലമഞ്ചലിൽ -aalila manjalil lyrics

Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Raaga: ആഭോഗി Film/album: സൂര്യഗായത്രി

ആ . . . . . . . . . .

ആ . . . . . . . . . .
ആലിലമഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം

ചാഞ്ചക്കം താമരത്തൂമിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ‌

പൂവൽ പൊന്നും തേനും നാവിൽ തേച്ചതാരോ

പാവക്കുഞ്ഞും കൂടെയാട്  (ആലില..)

പൂരം നാളല്ലോ പേരെന്താകേണം ഓമ‍ൽ കാതിൽ ചൊല്ലാം (2)

നാഗം കാക്കും കാവിൽ നാളെ പൂവും നീരും (2)

ഉണ്ണിക്കൈകാൽ വളര് തിങ്കൾപ്പൂ പോൽ വളര് (ആലില..)

തങ്കക്കൈക്കുള്ളിൽ ശംഖും താമരയും കാണും കണ്ണിൻ പുണ്ണ്യം (2)

സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ (2)

നീരാടാൻ പോയ് വരാം ആരോമൽ പൂങ്കുരുന്നേ (ആലില..)

Ux_kXDmSncY

Leave a Comment