Music: രവീന്ദ്രൻ Lyricist: കാവാലം നാരായണപ്പണിക്കർ Singer: കെ ജെ യേശുദാസ് Film/album: അഹം
ആലിഫ്ലാമീ… ആ…
ആദിമധ്യാന്ത്യോതിതം കണ്ഠഗന്ധാധരങ്ങൾ
ആലിഫ്ലാമീ… എന്നു പാടി
മുഴങ്ങുമീ പ്രണവപൊരുളിൽ തിരിഞ്ഞത് സിദ്ധാന്തം
തിരിയാത്തത് വേദാന്തം വേദാന്തം വേദാന്തം
അനന്തമാം ലഹരി (കോറസ്)
പരമാനന്ദം. (3)
പരമാനന്ദം പരമാനന്ദം പരമാനന്ദം ആനന്ദം
ആദിമധ്യാന്ത്യോതിതം കണ്ഠഗന്ധാധരങ്ങൾ
കർക്കിടവാവിൻ പടിവാതിലിൽ കാക്കകരഞ്ഞു ബലിമന്ത്രം
കുരുത്തോല പെരുനാൾ മുറ്റത്ത് കുരുവിയേറ്റുപാടി
ഓം ഹല്ലേലുയാ.. (കോറസ്)
(ആലിഫ്ലാമീ…)
ഉയർന്നുപൊങ്ങി സക്രാരിയിലെ
കുന്തിരിക്ക പുകവള്ളി
ഓം ഹല്ലേലുയാ (കോറസ്)
സോപാന കർപ്പൂര സന്ധ്യയിൽ വൃന്ദാവനി തീർത്തു
(ആലിഫ്ലാമീ…)